Sunday 29 May 2011

JAZMINE

15 comments:

  1. കുറച്ചു നാളായി മുടങ്ങി കിടക്കുകയായിരുന്ന പ്രഭാത സവാരി ഇന്ന് തൊട്ടു തുടങ്ങാമെന്ന് കരുതി.അഞ്ചു മണി കഴിഞ്ഞതെ ഉള്ളൂവെങ്കിലും നേരം നന്നായി വെളുത്തിരിക്കുന്നു.ഇവിടെ ഇപ്പോള്‍ നാലുമണിക്ക് തന്നെ പകല്‍ തുടങ്ങുന്നു.നടത്തത്തിനിടയില്‍ കണ്ടതോ പാതയോരത്ത് ചിരി തൂകി നില്‍ക്കുന്ന മുല്ലപ്പൂക്കള്‍ ..ജാസ്മിക്കുട്ടിയോടു ഇന്നലെ പറഞ്ഞതാണ് നല്ല കുട്ടിയായാല്‍ പൂക്കള്‍ കൊണ്ട് തരാമെന്നു..എന്റെ ജാസ്മിക്കുട്ടിക്കു കൊടുക്കാന്‍ ഈ മുല്ല പൂക്കളേക്കാള്‍ സുന്ദരമായി മറ്റെന്തുണ്ട്..! മുല്ല മൊട്ടുകളെ നോവിക്കാതെ വിടര്‍ന്നു ചിരിതൂകി നില്‍ക്കുന്ന മുല്ലപൂക്കളെ ഞാന്‍ മെല്ലെ നുള്ളിയെടുക്കാന്‍ തുടങ്ങി.ഉച്ച വെയിലില്‍ വെന്തു വാടി വീഴുന്നത് ‍ ഭയന്നാവണം ഓരോ പൂക്കളും എന്നെയും,എന്നെയും പരിചെടുക്ക് എന്ന് പറയുന്നത് പോലെ തോന്നി.നടക്കാനിരങ്ങിയതിനാല്‍ കയ്യില്‍ കൂടയൊന്നും ഇല്ലല്ലോ..അതിനാല്‍ എന്റെ ഷാളില്‍ മുല്ല പൂക്കള്‍ ഭദ്രമായി നിക്ഷേപിച്ചു വീട്ടിലേക്കു നടന്നു..മുല്ലയുടെ നറുമണം ആസ്വദിച്ചും കൊണ്ടൊരു സുന്ദര യാത്ര..വീട്ടിലെത്തിയ ഉടനെ , കണിയൊരുക്കി വെച്ച് ജാസ്മിയെ ഉണര്‍ത്താന്‍ പോയി.ഉറക്കച്ചടവുണ്ടായിട്ടും ,പൂക്കള്‍ കണ്ട അവളുടെ മുഖം മറ്റൊരു പൂവായി വിടരുന്നതും, കണ്ണുകളില്‍ കൌതുകം നിറയുന്നതും ഞാനറിഞ്ഞു..സൂചിയും,നൂലും എടുത്ത് രണ്ടു മാലകള്‍ കോര്‍ത്തു , എന്നിട്ട് ജാസ്മിയെ കുളിപ്പിച്ച്,കണ്മഷിയെഴുതി സുന്ദരിയാക്കി ഒരു മുല്ലമാല അവളുടെ മുടിയില്‍ ചാര്‍ത്തി കൊടുത്തു.മറ്റൊന്ന് ഒരു കവറിലിട്ടു അവളുടെ 'മിസ്സിന്' നല്‍കാനും പറഞ്ഞു.

    കുട്ടികള്‍ക്ക് പൂക്കള്‍ സമ്മാനമായി കൊടുക്കണമെന്ന് പറഞ്ഞ സന്മനസ്സുള്ള ഒരാള്‍ക്ക്‌ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

    ReplyDelete
  2. ആദ്യ കമന്റ് ഇഷ്ട്ടായി.. :)

    ReplyDelete
  3. ആഹാ !!ഇതാണോ അസര്‍ മുല്ല ? എന്നാലും ഞങ്ങള്‍ടെ സന്‍മനസ് കാണാന്‍ കണ്ണു ണ്ടായില്ലല്ലോ ങ്ങുഹം ..വഴക്കാ ..കൂടൂല്ല ..ശങ്കരേട്ടന്‍ വരട്ടെ ഞാന്‍ പറയുന്നുണ്ട് ..:)

    ReplyDelete
  4. ഒരു പോസ്റ്റ്‌ ആക്കാമായിരുന്നു ആ കമ്മന്റ്.
    കാരണം അതിനൊരു മുല്ലപൂവിന്റെ നറുമണം ഉണ്ട്.

    ReplyDelete
  5. മുല്ലയുടെ നറുമണം :)

    ReplyDelete
  6. ജാസ്മിക്കുട്ടിടെ ചിരിക്കും ഉണ്ട് ആ നറുമണം :-)

    ReplyDelete
  7. ഞാന്‍ നാടിലായിരുന്നെങ്കില്‍ എന്റെ മോളെ ഫോട്ടോ എടുത്ത് ഇങ്ങനെ പോസ്ട്ടുമായിരുന്നു

    ReplyDelete
  8. മാസിന്റെ ചിരി ഉഗ്രന്‍ ! എനിക്ക് നുണക്കുഴികളുള്ള ചിരി വളരേ ഇഷ്ടമാണ്. എന്റെ അനിയന് കൊച്ചായിരിക്കുമ്പോള്‍ ഇതുപോലെ നുണക്കുഴിയുണ്ടായിരുന്നു. വലുതായപ്പോള്‍ അതു പോയി.

    പിന്നെപ്പറയാനുള്ളത് ചെറുവാടി പറഞ്ഞിട്ടുണ്ട്....

    ReplyDelete
  9. ജാസ്മി കുട്ടി മുല്ല പൂവിനെക്കാളും ഭംഗിയായി ചിരിക്കുന്നു..

    ReplyDelete
  10. മുല്ലപ്പൂപുഞ്ചിരി :)

    ReplyDelete
  11. ജാസ്മിയുടെ മുഖം മറ്റൊരു പൂവ് തന്നെ. ഫോട്ടോവും കുറിപ്പും നന്നായി.

    ReplyDelete
  12. ജാസ്മിയുടെ മുഖം മറ്റൊരു പൂവ് തന്നെ. ഫോട്ടോവും കുറിപ്പും നന്നായി.

    ReplyDelete
  13. ഇതാണോ മുല്ലപ്പൂ പിരാന്ത്? കൊള്ളാം നടക്കട്ടെ നടക്കട്ടെ..
    മുല്ലപ്പൂക്കള്‍ എന്റെയും ഒരു വീക്നസാനു കേട്ടോ.. എന്താ ചെയ്യുക.. കാശ് കൊടുത്താല്‍ പോലും സാധനം കിട്ടാത്ത ഒരു നാട്ടിലാ വന്നു പെട്ടത്.

    ReplyDelete
  14. ഫോട്ടൊയും കുറിപ്പും വളരെ നന്നായി. അഭിനന്ദനങ്ങൾ.

    ReplyDelete